കോളേജിലേക്കെന്ന് പറഞ്ഞു പോയ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി
വെള്ളരിക്കുണ്ട് : കോളേജിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കടുമേനി, സർക്കാരി ഉന്നതിയിലെ 20 കാരിയായ വിദ്യാർത്ഥിനിയെയാണ് കാണാതായത്.
സഹോദരി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാവിലെ കോളേജിലേക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടിൽ നിന്നു ഇറങ്ങിയതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു സഹോദരിയുടെ പരാതിയിൽ പറഞ്ഞു.
No comments