Breaking News

കർഷകസ്വരാജ് സത്യാഗ്രഹത്തിനായി രണ്ടു രൂപയും രണ്ടു മണിക്കൂറും... കർഷകസ്വരാജ് സദസ്സുകൾക്ക് വെള്ളരിക്കുണ്ട് ആനമഞ്ഞളിൽ തുടക്കം കുറിച്ചു


വെള്ളരിക്കുണ്ട് : വന്യമൃഗ ശല്യമുൾപ്പെടെയുള്ള കാർഷികപ്രശ്നങ്ങളുന്നയിച്ച് വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് ആരംഭിക്കാൻ പോകുന്ന സത്യാഗ്രഹത്തിൻ്റെ വിജയത്തിനായി, ഒരു ദിവസം രണ്ടുരൂപാ സത്യാഗ്രഹ ഫണ്ടിലേക്കും ആഴ്ചയിൽ രണ്ടു മണിക്കൂർ സത്യഗ്രഹ പന്തലിലും ചിലവഴിക്കാൻ ആഹ്വാനം ചെയ്തു് കർഷകസ്വരാജ് സദസ്സുകൾക്ക് ആനമഞ്ഞളിൽ തുടക്കം കുറിച്ചു. ഫാ. ജോബിൻ കാഞ്ഞിരത്തുങ്കൽ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ വിഷ്ണു  കെ കർഷകസ്വരാജ് സദസ്സ് ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, സത്യാഗ്രഹ സമിതി ഭാരവാഹികളായ ബേബി ചെമ്പരത്തി, ജോർജ്ജ് തോമസ്, മധു എസ് നായർ, ജോർജുകുട്ടി മാടത്താനി തുടങ്ങിയവർ സംസാരിച്ചു. കർഷകസ്വരാജ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് അനമഞ്ഞളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അപ്പച്ചൻ പുല്ലാട്ട്, ഡോളി മാർട്ടിൻ എന്നിവരെ യോഗം ചുമതലപ്പെടുത്തി.

No comments