Breaking News

പ്ലാസ്റ്റിക്‌ മാലിന്യം വലിച്ചെറിയുന്നതിനെതിരെ വെള്ളരിക്കുണ്ടിലെ കെ ജി രുഗേഷ് തയ്യാറാക്കിയ ' ദി ബോട്ടിൽ 'എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു


ഭീമനടി : പ്ലാസ്റ്റിക്‌ മാലിന്യം വലിച്ചെറിയുന്നതിനെതിരെ കൂരാംകുണ്ടിലെ കെ ജി രുഗേഷ് തയ്യാറാക്കിയ ' ദി ബോട്ടിൽ 'എന്ന ഹ്രസ്വ ചിത്രം ശ്രദ്ദേയമാകുന്നു.  ഏക കഥാപാത്രത്തിലൂടെ ഡയലോഗ് രഹിതമായ 5.28മിനുട്ട് ധൈർഗ്യം മാത്രമുള്ള ഈ ചിത്രം വലിച്ചെറിയന്ന പ്ലാസ്റ്റിക് തിരികെ തന്നിലേക്ക് തന്നെ തിരിച്ചുവരുന്നതായി കൃത്യമായി അടയാളപ്പെടുത്തുന്നു. കടുത്ത വേനലിൽ ദാഹം മാറ്റാൻ കടകളിൽ നിന്ന് വാങ്ങുന്ന കുപ്പിവെള്ളം ഉപയോഗം കഴിഞ്ഞ് കുപ്പി വലിച്ചെറിയുന്ന സമൂഹത്തെ ഈ പ്ലാസ്റ്റിക് നാളെ തന്നെതന്നെ പിന്തുടരും എന്ന ഓർമ്മപ്പെടുത്തലാണ് ഈ ചിത്രം. ഓട്ടോമൊബൈൽ ഡിപ്ലോമ കഴിഞ്ഞ് വെള്ളരിക്കുണ്ടിൽ ബ്രൈറ്റ് ഇലെക്ട്രിക്കൽ സ്ഥാപനത്തിൽ ജോലിചെയ്യുന്ന കെ ജി രുഗേഷ് ആണ് ഇതിന്റെ കഥയും, തിരക്കഥയും, ക്യാമറയും, എഡിറ്റിങ്ങും എല്ലാം നിർവഹിച്ചത്. കുരാംകുണ്ടിലെ പരേതനായ കെ ബി ഗണേശന്റെയും രുഗ്മണിയുടെയും മകനാണ്. ഏക കഥാപാത്രമായി അഭിനയിച്ചത് എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ. കോളേജിലെ ഡിഗ്രി വിദ്യാർഥിയായ അശ്വിൻ കൃഷ്ണ.

No comments