Breaking News

കൂരാംകുണ്ട് മഹാത്മാ വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ മാലിന്യ മുക്ത നവകേരളം സെമിനാറും ഹരിത വായനശാല പ്രഖ്യാപനവും നടത്തി




വെള്ളരിക്കുണ്ട് : കൂരാംകുണ്ട് മഹാത്മാ വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ മാലിന്യ മുക്ത നവകേരളം എന്ന വിഷയത്തിൽ സെമിനാർ നടത്തി.വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ജോസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് സീനിയർ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ അനീഷ് ടി. വി വിഷയം അവതരിപ്പിച്ച് സംസാരിച്ചു.വെള്ളരിക്കുണ്ട് തഹസീൽദാർ പി.വി മുരളി ഹരിത വായനശാല പ്രഖ്യാപനം നടത്തി.

വായനശാല പ്രസിഡന്റ് കെ.വി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി പി.വി. ഭാസ്കരൻ സ്വാഗതവും ജോ. സെക്രട്ടറി പി.എസ് ബാബു നന്ദിയും പറഞ്ഞു. തുടർന്ന് രുഗേഷ് കെ.ജി കൂരാംകുണ്ട് നിർമ്മിച്ച ദി ബോട്ടിൽ എന്ന ഷോട്ട് ഫിലിം പ്രദർശിപ്പിച്ചു

No comments