കള്ളാർ പഞ്ചായത്തിലെ നവീകരിച്ച അയ്യങ്കാവ് - ഓണിയിൽ റോഡിൻ്റെ നടുവിലായ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ചു
രാജപുരം : റോഡ് നവീകരണത്തിനിടെ റോഡിൻ്റെ നടുവിലായ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ചു. കള്ളാർ പഞ്ചായത്തിലെ അയ്യങ്കാവ് ഓണി റോഡിലാണ് റോഡ് വീതി കൂട്ടി നവീകരിച്ചപ്പോൾ വൈദ്യുതി പോസ്റ്റ് റോഡിൻ്റെ നടുവിലായത്. ഇത് വാർത്തയായതിന് പിന്നാലെയാണ് വൈദ്യുതി വകുപ്പ് അധികൃതർ പോസ്റ്റ് മാറ്റി സ്ഥാപിച്ചത്. വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനാവശ്യമായ പണം അടക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് വൈദ്യുതി വകുപ്പ് പോസ്റ്റ് മാറ്റാൻ തയ്യാറാകാതിരുന്നത്. എന്നാൽ ഇതിനെതിരെ പൊതുജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നതോടു കൂടിയാണ് അധികൃതർ പോസ്റ്റ് മാറ്റിസ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരണം നടത്തിയത്.
No comments