Breaking News

കോട്ടിക്കുളത്ത് വാഹന പരിശോധനയ്ക്കിടെ 20. 14 ഗ്രാം എം ഡി എം എയുമായി 24 കാരൻ പിടിയിലായി


കാഞ്ഞങ്ങാട് : പരിശോധനകൾ ശക്തമാകുമ്പോഴും ജില്ലയിൽ ലഹരിവസ്തുക്കൾ ഒഴുകുന്നു. കോട്ടിക്കുളത്ത് വാഹന പരിശോധനയ്ക്കിടെ 20. 14 ഗ്രാം എം ഡി എം എയുമായി 24 കാരൻ പിടിയിലായി. ബേക്കലൽ കുതിരക്കോട് അസ്മാൻ മൻസിലിൽ മുക്കുന്നോത്ത് താമസിക്കുന്ന കെ.എ. നിസാം (24)ആണ് അറസ്റ്റിലായത്. ബേക്കൽ പൊലീസ് ശനിയാഴ്ച രാത്രി ഏഴരയോടെ കോട്ടിക്കുളം ചിറമ്മലിൽ നിന്നും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇടപാടുകാർക്കായി സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്നു എംഡിഎംഎ. പ്രതി സഞ്ചരിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. ബേക്കൽ എസ്.ഐ സവ്യസാചി, പ്രൊബേഷൻ എസ്.ഐ എം.എൻ. മനു കൃഷ്ണൻ, ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ ഓഫീസർ അരുൺ കുമാർ, ഡ്രൈവർ എച്ച്. പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവം കണ്ട് നാട്ടുകാരും തടിച്ചുകൂടി.

No comments