Breaking News

ജലക്ഷാമം : അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് സുരേഷ് പി.എം പുലിയംകുളം ഉന്നതി സന്ദർശിച്ചു


ബിരിക്കുളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തു ഏഴാം വാർഡ് പുലിയംകുളം ഉന്നതിയിലെ ജലക്ഷാമം പരിഹരിക്കുന്നതിനും ഉന്നതി നിവാസികളുടെ തനതു പ്രശ്നങ്ങളെ മനസിലാക്കി വിലയിരുത്തുന്നതിനും വേണ്ടി താലൂക്ക് ലീഗൽ സർവിസ്സസ് കമ്മിറ്റി ഹോസ്ദുർഗ് ചെയർമാൻ (അഡിഷണൽ ഡിസ്ട്രിക്ട് ജഡ്ജ് ) സുരേഷ് പി എം പുലിയംകുളം ഉന്നതി സന്ദർശിച്ചു.

നാഷണൽ ലോക് അദാലത്തിൽ ചർച്ച ചെയ്തു തീരുമാനമായ മേൽ വിഷയത്തിന്റെ സ്ഥിതിഗതികൾ നേരിട്ടറിയുന്നതിനും പ്രശ്ന പരിഹാരത്തിനുമായി നടന്ന സന്ദർശനത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രതിനിധികളും, ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവിസ്സസ് കമ്മിറ്റി സെക്രട്ടറി പി വി മോഹനൻ, വെള്ളരിക്കുണ്ട് സ്റ്റേഷൻ ഹൌസ് ഓഫീസർ ശ്രീ. മുകുന്ദൻ, ഊരുമൂപ്പൻ സുന്ദരൻ, പുലിയംകുളം ഉന്നതി സെക്രട്ടറി ശ്രീധരൻ, പാരലീഗൽ വോളന്റിയർമാരായ അനിതകുമാരി, മഹേശ്വരി, ബിന്ദു, ശ്രീലേഖ എന്നിവരും പങ്കെടുത്തു.

No comments