കാരാട്ട് ടാഗോർ വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വനിത സംഗമവും വനിത വേദി രൂപീകരണവും സംഘടിപ്പിച്ചു
കാരാട്ട് ടാഗോർ വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വനിത സംഗമവും വനിത വേദി രൂപീകരണവും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം രമണി രവി ഉദ്ഘാടനം ചെയ്തു. ആബിദ അസീസ് അദ്ധ്യക്ഷത വഹിച്ചു. വായനശാല പരിധിയിലെ മുതിർന്ന പൗരയായ പാട്ടിയമ്മയെ ആദരിച്ചു. വായനശാല സെക്രട്ടറി ഗിരിഷ് കാരാട്ട്, വൈസ്.പ്രസിഡൻറ് ടി.എൻ.ബാബു, കമ്മറ്റിയംഗം കെ.സുരേശൻ, ഫാത്തിമ എന്നിവർ സംസാരിച്ചു.ദിവ്യ എൻ.പി സ്വാഗതം പറഞ്ഞു.
No comments