ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025: ഫാമിലി ടിക്കറ്റ് ആദ്യ വിൽപ്പന, പന്തൽ കാൽനാട്ട്, സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം എന്നിവ നിർവ്വഹിച്ചു
പരപ്പ : 2025 മാർച്ച് 29 മുതൽ ഏപ്രിൽ 8 വരെ പരപ്പയിൽ നടക്കുന്ന മലയോരത്തിൻ്റെ മഹോത്സവമായ ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025 ൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി മാർച്ച് 8 ശനിയാഴ്ച്ച വൈകിട്ട് 3 മണിക്ക്
ഫാമിലി ടിക്കറ്റ് ആദ്യ വില്പന ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാകമ്മറ്റി പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് നിർവ്വഹിച്ചു. പരപ്പയിലെ ജനകീയ ആയുർവേദ ഡോക്ടർ പി. ആർ. പ്രവീൺകുമാർ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി , കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി ദാമോദരൻ കുറ്റിക്കോൽ , പരപ്പ യൂണിറ്റ് പ്രസിഡണ്ട് വിജയൻ കോട്ടക്കൽ, പ്രചരണ കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജൻ , എം.പി .സലിം എന്നിവർ പ്രസംഗിച്ചു. വർക്കിംഗ് ചെയർമാൻ വി ബാലകൃഷ്ണൻ അധ്യക്ഷനായി. സാമ്പത്തിക സബ് കമ്മിറ്റി കൺവീനർ പി ഗിരീഷ് സ്വാഗതം പറഞ്ഞു .
വൈകിട്ട് 4 മണിക്ക് ഫെസ്റ്റ് ഓഡിറ്റോറിയം കാൽനാട്ട് കർമ്മം കിനാനൂർ -കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി നിർവ്വഹിച്ചു. കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കിനാനൂർ-കരിന്തളം കുടുംബശ്രീ ചെയർപേഴ്സൺ ഉഷാ രാജു, വിനോദ് പന്നിത്തടം,സി .വി .മന്മഥൻ , രമണി രവി ,അമൽ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. കൺവീനർ സി രതീഷ് സ്വാഗതം പറഞ്ഞു .
വൈകുന്നേരം 5 മണിക്ക് എൻ.പി ഹാളിൽ വെച്ച് ' "ഫിയസ്റ്റ പരപ്പ ഫെസ്റ്റ് - 2025 " സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഭൂപേഷ് , കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. എച്ച് അബ്ദുൽനാസർ, എ.ആർ. വിജയകുമാർ ,രമണി ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എ.ആർ. രാജു സ്വാഗതം പറഞ്ഞു.
വിനോദവും വിജ്ഞാനവും കൗതുക കാഴ്ച്ചകളും നേരിട്ട് അനുഭവിച്ചറിയുവാൻ നാടിനകത്തും പുറത്തു നിന്നുമായി പതിനായിരങ്ങൾ ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന പരപ്പ ഫെസ്റ്റിനെ നാടിൻ്റെ ഉത്സവമാക്കി തീർക്കാൻ ഏവരുടേയും സാന്നിധ്യവും സഹായ സഹകരണങ്ങളും ഉണ്ടാവണമെന്ന് ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ച ജനപ്രതിനിധികളും , സംഘാടക സമിതി ഭാരവാഹികളായ ചെയർമാൻ എം. ലക്ഷ്മി, ജനറൽ കൺവീനർ ഏ.ആർ രാജു എന്നിവർ അഭ്യർത്ഥിച്ചു.
No comments