Breaking News

ചെറുവത്തൂരില്‍ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു


ചെറുവത്തൂരില്‍ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു. വലിയപൊയില്‍ നാടാച്ചേരിയിലെ മടിയന്‍ കണ്ണനാണ് (92) മരണപ്പെട്ടത്. വീട്ടുപറമ്പില്‍ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉച്ചയ്ക്ക് 2.30നാണ് വീട്ടുപറമ്പില്‍ കുഴഞ്ഞ് വീണ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദേഹത്ത് സൂര്യാഘാതമേറ്റ പൊള്ളലുണ്ട്.

No comments