Breaking News

കോളംകുളം റെഡ് സ്റ്റാർ ക്ലബ്ബിൽ ആദ്യ കാല ക്ലബ് പ്രവർത്തകരുടെയും നാടക കലാകാരൻമാരുടെയും സംഗമം നടന്നു


കോളംകുളം : നാലപ്പതാം വാർഷിക ആഘോഷങ്ങൾ നടക്കുന്ന  റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്‌ കോളംകുളത്തിന്റെ മൂന്ന് മാസങ്ങളായി നടക്കുന്ന വൈവിദ്ധ്യപരമായ കലാ കായിക സാംസ്‌കാരിക പരിപാടികളിൽ ഒന്നായ പഴയകാല പ്രവർത്തകരുടെയും  നാടക നടന്മാരുടെയും സംഗമം കോളംകുളത്ത് വച്ചു  നടന്നു. സാഹിത്യകാരനും പഴയ കാല നാടക നടനുമായ ഗോപൻമാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പരുപാടിയിൽ എൺപതുകളിൽ ഒത്തുകൂടിയ പഴകാല മെമ്പർമാരും നാടക പ്രവർത്തകരുടെയും അനുഭവകഥകൾ പറഞ്ഞപ്പോൾ പുത്തൻ തലമുറയ്ക്ക് പുതിയ അനുഭവമായി മാറി.  റെഡ് സ്റ്റാർ ക്ലബ്ബിന്റെ നേതൃത്വം നടത്തിയിരുന്ന തെരുവ് നാടകങ്ങളുടെ കഥയും, കൈരളി വനിതാ സമാജവും,  ഓണാഘോഷങ്ങൾ, സാക്ഷരത ക്ലാസുകളും, തുടങ്ങി പഴയകാല അനുഭവങ്ങളൊക്കയും ചർച്ച ആയിരുന്നു. നാടക കലാകാരൻ എ വി ബാലകൃഷ്ണന്റെ  അഗതി മന്തിരങ്ങളിൽ തള്ളിയ  മാതാപിതാക്കളുടെ സങ്കടകഥ പറയുന്ന ചെറിയ അഭിനയ മുഖവും സ്റ്റേജിൽ അരങ്ങേറി.

No comments