ആശാ വർക്കേർസ് യൂണിയൻ സി ഐ ടി യു കിനാനൂർ - കരിന്തളം പഞ്ചായത്ത് കൺവെൻഷൻ കോയിത്തട്ടയിൽ നടന്നു
കരിന്തളം : ആശാവർക്കർമാരെ തൊഴിലാളികളായി അംഗീകരിച്ച് മിനിമം കൂലി നടപ്പിലാക്കണമെന്ന് ആശാ വർക്കേർസ് യൂണിയൻ സി ഐ ടി യു കിനാനൂർ-കരിന്തളം പഞ്ചായത്ത് കൺവെൻഷൻ ആ വശ്യപ്പെട്ടു. കോയിത്തട്ടയിൽ സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉൽഘാടനം ചെയ്തു പി.വി.ഗീത അധ്യക്ഷയായി. സി ഐ ടി യു ഏരിയാ സെക്രട്ടറി കെ. ഉണ്ണി നായർ. പാറക്കോൽ രാജൻ എം.ലിഷ എന്നിവർ സംസാരിച്ചു. എം'നിഷ സ്വാഗതവും കെ' ടി. ബീന നന്ദിയും പറഞ്ഞു.
No comments