ബളാൽ ഗ്രാമപഞ്ചായത്ത് ഇനി സമ്പൂർണ്ണ മാലിന്യ മുക്തപഞ്ചായത്ത് വേദിയിൽ ഹരിതം വെള്ളരിക്കുണ്ടിന് ആദരവ്
വെള്ളരിക്കുണ്ട് : മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി ബളാൽ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രസിഡന്റ് പ്രഖ്യാപിച്ചു..
വെള്ളരിക്കുണ്ട് ദർശനഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലുള്ള വരുടെ സാനിധ്യംത്തിലാണ് പ്രസിഡന്റ് രാജു കട്ട ക്കയം പ്രഖ്യാപനം നടത്തിയത്.
മലയോര താലൂക് ആസ്ഥാന മായ വെള്ളരിക്കുണ്ട്. മാലോം. കൊന്നക്കാട്. തുടങ്ങിയ ചെറു ടൗണുകളെ അടുത്ത ഒരു വർഷത്തിനുള്ളിൽ കൂടുതൽ സൗന്ദര്യ വത്ക്കരിക്കുമെന്നും അതിന് ജനങ്ങളുടെ പൂർണ്ണ സഹകരണം ആവശ്യ മാണെന്നും പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അഭ്യർത്ഥിച്ചു..
വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു. മാലിന്യ മുക്ത മേഖല യിലും മികച്ച ഭവനം. സ്ഥാപനം എന്നീ നിലകളിൽ മാതൃക ആയവരെയും പഞ്ചായത്തിലെ ഹരിത കർമ്മസേന പ്രവർത്തകരെയും ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉപഹാരം നൽകി ആദരിച്ചു.
കൂടാതെ നഗര സൗന്ദര്യവൽക്കരണത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ച്ച വച്ച ഹരിതം വെള്ളരിക്കുണ്ടിനെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. വെള്ളരിക്കുണ്ട് എസ്. ഐ. വിഷ്ണു പ്രസാദ്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ. കെ. സി. സാബു. എം. പി. ജോസഫ്. സാജൻ പുഞ്ച. എ. സി. ലത്തീഫ്. ചന്ദ്രൻ വിള യിൽ. പ്രിൻസ് പ്ലാക്കൽ. ഹരീഷ് പി. നായർ. ബിജു തുളു ശേരി.നവ കേരള മിഷൻ ജില്ലാ കോഡി നേറ്റർ രാഘവൻ മാസ്റ്റർ . അലക്സ് നെടിയകാലയിൽ. വ്യാപാരി വ്യവസായി വെള്ളരിക്കുണ്ട് യൂണിറ്റ് സെക്രട്ടറി ബാബു കല്ലറക്കൽ. എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി ജോസഫ് എം. ചാക്കോ സ്വാഗതവും അസി സെക്രട്ടറി രജീഷ് കാരായി നന്ദി യും പറഞ്ഞു..
No comments