Breaking News

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു


ചായ്യോത്ത്: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു ചായ്യോത്ത് സ്കൂൾ പരിസരത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി പരിപാടി ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത് കുമാർ അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മാ ബെന്നി ആസൂത്രണ സമിതി അംഗം കെ കുമാരൻ വാർഡ് മെമ്പർ ധന്യ പി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. നവകേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ.കെ രാഘവൻ മാസ്റ്റർ ഹോമിയോ മെഡിക്കൽ ഓഫീസർ സുമേഷ് കുമാർ സി എസ് കുടുംബാരോഗ്യ കേന്ദ്രം എച്ച് ഐ സുരേഷ് ബാബു എം വി സ്കൂൾ പിടിഎ പ്രസിഡണ്ട്  ബിജു സി ഒന്നാം വാർഡ് എഡിഎസ് സെക്രട്ടറി ശാരിക കെവി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷാജി തോമസ് സ്വാഗതവും പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജലേഷ് നന്ദിയും പറഞ്ഞു

No comments