മാലിന്യ മുക്ത കേരളം ക്യാമ്പിന്റെ ഭാഗമായി കാലിച്ചാമരം മുതൽ മുക്കട ജംഗ്ഷൻ വരെയും മുക്കട മുതൽ തീരദേശ റോഡിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
കാലിച്ചാമരം : മാലിന്യ മുക്ത കേരളം ക്യാമ്പിന്റെ ഭാഗമായി സിപിഐഎം മുക്കട ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വർഗ്ഗ ബഹുജന സംഘടനകൾ, പുരുഷ സ്വയം സഹായ സംഘങ്ങൾ, ക്ലബ്ബ്, വായനശാല, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവയുടെ സഹകരണത്തോടെ കാലിച്ചാമരം മുതൽ മുക്കട ജംഗ്ഷൻ വരെയും മുക്കട മുതൽ തീരദേശ റോഡിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. റോഡിന്റെ സൈഡിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും, കാട് കൊത്തി വൃത്തിയാക്കുകയും ചെയ്തു. പ്രവർത്തനത്തിൽ നിരവധി ആളുകൾ പങ്കെടുത്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത ഉദ്ഘാടനം ചെയ്തു. എൻ.കെ നാരായണൻ അധ്യക്ഷനായിരുന്നു. സിപിഐ (എം) കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എം.ചന്ദ്രൻ, വി അമ്പുഞ്ഞി എന്നിവർ സംസാരിച്ചു
No comments