സാധാരണക്കാരെ മറന്ന സർക്കാരുകൾ ജനജീവിതം ദുസ്സഹമാക്കി ; പി കെ ഫൈസൽ ബളാൽ മണ്ഡലം എട്ടാം വാർഡ് മഹാത്മ ഗാന്ധി കുടുംബ സംഗമം നടന്നു
കൊന്നക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപകൾ രാജ്യത്ത് സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കിയെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ. ബളാൽ മണ്ഡലം ഏട്ടാo വാർഡ് മഹാത്മ ഗാന്ധി കുടുംബ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കാർഷിക വിളകളുടെ വില തകർച്ചയും വന്യ മൃഗശല്യവും കാരണം മലയോര കർഷകൻ കഷ്ടപ്പെടുമ്പോഴും ഒന്നും ചെയ്യാതെ മൗനം നടിക്കുന്ന സർക്കാർ സംവിധാനം ജനങ്ങളോട് ഉള്ള വെല്ലുവിളിയാണെന്ന് പി കെ ഫൈസൽ പറഞ്ഞു. കർഷകർക്കും സാധാരണക്കാർക്കും നീതി ലഭിക്കണമെങ്കിൽ കോൺഗ്രസ് അധികാരത്തിൽ വരേണ്ടതുണ്ട് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.നൂറുകണക്കിന് പ്രവർത്തകരും, പ്രമുഖ നേതാക്കളും പങ്കെടുത്ത വാർഡ് സമ്മേളനം ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി.വാർഡ് പ്രസിഡന്റ് ബോബി ചെറുകുന്നേൽ അദ്യക്ഷനായി.ബളാൽ പഞ്ചായത്ത് പ്രസിഡന്റും കർഷക കോൺഗ്രസ് ജില്ലാ അദ്യക്ഷനുമായ രാജു കട്ടക്കയം മുഖ്യഥിതി ആയിരുന്നു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് മുഖ്യ പ്രഭാഷണം നടത്തി.ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂധനൻ ബാലൂർ,ബ്ലോക്ക് ജനറൽ സെക്രട്ടറി വി വി രാഘവൻ, ഷോബി ജോസഫ്, ജെസ്സി ചാക്കോ, ശ്രീജ രാമചന്ദ്രൻ,അലക്സ് നെടിയകാല, ബിൻസി ജെയിൻ, മോൻസി ജോയ്,മാർട്ടിൻ ജോർജ്, വി ജെ ആൻഡ്രൂസ്,എൻ ടി മാത്യു, ജോസ് ചെറുകുന്നേൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി സി രഘു നാഥൻ സ്വാഗതവും, വിൻസെന്റ് കുന്നോല നന്ദിയും പറഞ്ഞു.
No comments