ചെന്നടുക്കം ഗവ.എൽ പി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു
ഭീമനടി: ചെന്നടുക്കം ഗവൺമെൻ്റ് എൽ പി സ്‌കൂളിന്റെ 71-ാമത് വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക ബിജി.കെ. മാത്യുവിനുള്ള യാത്രയയപ്പ് സമ്മേളനവും എൻഡോവ്മെൻ്റ് വിതരണവും തൃക്കരിപ്പൂർ എം. എൽ. എ. എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി ഇസ്മായിൽ അധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.വി.നിഷ റിപ്പോർട്ട് അവതരിപ്പിച്ചു.വാർഡ് മെമ്പർ സി.വി.അഖില, ചിറ്റാരിക്കാൽ എ ഇ ഒ പി.പി.രത്നാകരൻ, സി. ഷൈജു, ജിൽസ് ജോസ്, ഡി.സുനിത, കുമാരി ശിവന്യ രാഗേഷ് പ്രസംഗിച്ചു. വിരമിക്കുന്ന പ്രധാനധ്യാപിക ബിജി കെ മാത്യു മറുപടി പ്രസംഗം നടത്തി.സി.പ്രജിത സ്വാഗതവും ഉഷീദ് കുമാർ നന്ദിയും പറഞ്ഞു.
No comments