കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
പെരിയങ്ങാനം : കുമ്പളപ്പള്ളി കരിമ്പിൽഹൈസ്കൂൾ 62-ാം വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഇന്ദുലേഖ ടീച്ചർക്കുള്ള യാത്രയയപ്പും കിനാനൂർകരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉൽഘാടനം ചെയ്തു പി.ടി.എ പ്രസിഡണ്ട് വിവി രാജ മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ കവിയുo സിനിമാ താരവുമായ സി.പി ശുഭ ടീച്ചർ മുഖ്യാതിഥി ആയി ഹെഡ് മാസ്റ്റർ സജി പി ജോസ് സ്വാഗതം പറഞ്ഞു സ്കൂൾ മാനേജർ അഡ്വ: കെ.കെ നാരായണൻ എസ്.കെ ജി. എം എ യു പി സ്കൂൾ ഹെഡ് മാസ്റ്റർ ജോളി ജോർജ്ജ് , ദീപ ടീച്ചർ, എം.പി ടി.എ പ്രസിഡണ്ട് രഞ്ജി മ ,പി.ടി.എ വൈസ് പ്രസിഡണ്ട് ഗിരീഷ് വി.കെ സ്കൂൾ ലീഡർ ആദി നാഥ് എന്നിവർ സംസാരിച്ചു ഇന്ദുലേ ഖ ടീച്ചർ മറുപടിപ്രസംഗo നടത്തി
No comments