Breaking News

കുഴൽപ്പണക്കേസിൽ ഇഡി നിലപാടിൽ പ്രതിഷേധിച്ച് നീലേശ്വരത്ത് സി പി ഐ എം പൊതുയോഗം നടത്തി


നീലേശ്വരം : കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിലപാടിനെതിരെ സിപിഐ എം  നീലേശ്വരം ഏരിയാ ക്കമ്മറ്റി കോൺവെന്റ് ജംഗ്ഷൻ പരിസരത്ത് പ്രതിഷേധയോഗം നടത്തി.    ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി അധ്യക്ഷനായി. മുതിർന്ന നേതാവ് പി കരുണാകരൻ, എരിയ കമ്മിറ്റി അംഗങ്ങളായ ടി വി ശാന്ത, പറക്കോൽ രാജൻ, എ വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം രാജൻ സ്വാഗതം പറഞ്ഞു. പ്രതിഷേധയോഗത്തിന് മുന്നോടിയായി മാർക്കറ്റ് ജംങ്ഷൻ കേന്ദ്രീകരിച്ച് പ്രകടനം നടന്നു.



No comments