ഫിയസ്റ്റ പരപ്പ ഫെസ്റ്റ് ഭാഗമായി "റോഡ് സുരക്ഷാ നിയമങ്ങൾ" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു
പരപ്പ : ഫിയസ്റ്റ പരപ്പ ഫെസ്റ്റ് അനുബന്ധ പരിപാടികൾ ആരംഭിച്ചു. 2025 മാർച്ച് 29 മുതൽ ഏപ്രിൽ 8 വരെ തിയതികളിൽ പരപ്പ സാംസ്കാരിക കൂട്ടായ്മ ഒരുക്കുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025 ന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ച് തുടങ്ങി.
"റോഡ് സുരക്ഷാ നിയമങ്ങൾ " എന്ന വിഷയത്തിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ കാഞ്ഞങ്ങാട് ആർ.ടി. ഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ജെ. സാജു ക്ലാസെടുത്തു. സംഘാടകസമിതി വർക്കിംഗ് ചെയർമാൻ വി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ജനറൽ കൺവീനർ എ.ആർ.രാജു സംസാരിച്ചു. അമൽ തങ്കച്ചൻ സ്വാഗതവും, 'വി. സുനിൽകുമാർ നന്ദിയും പറഞ്ഞു.
വൈകുന്നേരം 6 മണിക്ക് മണ്ഡപം റിഥം തിയേറ്റർ അവതരിപ്പിച്ച മാർഗംകളി അരങ്ങേറി. പ്രശസ്ത ടെലിവിഷൻ - സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി . തുടർന്ന് രാത്രി എട്ടുമണിയോടെ കൊച്ചി ശ്രീലക്ഷ്മി അവതരിപ്പിച്ച മെഗാ മ്യൂസിക്കൽ ലൈവ് ഷോ അരങ്ങ് തകർത്തു.
ഫെസ്റ്റിന്റെ ഭാഗമായുള്ള ഫ്ലവർ ഷോ, കാർഷിക പ്രദർശനം, വിദ്യാഭ്യാസ ശാസ്ത്ര പ്രദർശനം, പുരാവസ്തു പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട് തുടങ്ങിയവ ഫെസ്റ്റിന് കൂടുതൽ തിളക്കമുണ്ടാക്കി.
മാർച്ച് 31 തിങ്കളാഴ്ച രാത്രി 7 .30ന് വെള്ളിക്കോത്ത് നെഹ്റു സർഗ്ഗ വേദി അവതരിപ്പിക്കുന്ന നൂലുകൊണ്ട് മുറിവേറ്റവർ എന്ന നാടകം അരങ്ങേറും.
No comments