കോടോത്ത് കണ്ടത്തിൽപുര ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാന ജനറൽ ബോഡി യോഗം നടന്നു
ഒടയംചാൽ : കോടോത്ത് കണ്ടത്തിൽപുര ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാന ജനറൽ ബോഡി യോഗം നടന്നു. കോടോത്ത് രാമകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ശ്രീജ,കോടോത്ത് വേണുഗോപാലൻ നമ്പ്യാർ കാഞ്ഞങ്ങാട്, പരപ്പ ബ്ലോക്ക്മെമ്പർ പി വി ശ്രീലത, വാർഡ് മെമ്പർ കുഞ്ഞികൃഷ്ണൻ, കോടോത്ത് ഭഗവതി ക്ഷേത്ര സെക്രട്ടറി കുഞ്ഞികൃഷ്ണൻ, ടി.കോരൻ, പി ഗോവിന്ദൻ ,രാജൻ മാസ്റ്റർ കാഞ്ഞങ്ങാട്,ബാലൻ വള്ളിവളപ്പ്, ബി. കുഞ്ഞമ്പു, ടി ബാബു, ടി കെ നാരായണൻ, കെ വി കേളു എന്നിവർ സംസാരിച്ചു.പി രമേശൻ സ്വാഗതവും പി കൃഷ്ണൻ നന്ദിയും പറഞ്ഞു.യോഗത്തിൽ കോടോത്ത് വേണുഗോപാലൻ നമ്പ്യാർ കാഞ്ഞങ്ങാട് പ്രസിഡന്റ്, കോടോത്ത് രാമകൃഷ്ണൻ നായർ വർക്കിംങ് പ്രസിഡന്റ്, ടി ബാബു, കെ വി കേളു വൈസ് പ്രസിഡൻറ്, പി രമേശൻ സെക്രട്ടറി, ടി കെ നാരായണൻ, എം കെ കൃഷ്ണൻ ജോയിന്റ് സെക്രട്ടറിമാർ, പി കൃഷ്ണൻ ഖജാൻജി എന്നീ ഭാരവാഹികളടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം ഐക്യകണ്ഡേനതെരഞ്ഞെടുത്തു.
No comments