Breaking News

ഭീമനടി ഗവ: വനിത ഐ ടി ഐ ഹരിത കലാലയമായി പ്രഖ്യാപിച്ചു


കരിന്തളം: ഭീമനടിയിൽ പ്രവർത്തിക്കുന്ന വെസ്റ്റ് എളേരി ബിജെ എം ഗവ.വനിത ഐ ടി.ഐ ഹരിത കലാലയമായി പഞ്ചായത്തു വൈ.പ്രസിഡന്റ് പി.സി. ഇസ്മയിൽ പ്രഖ്യാപിച്ചു. മാലിന്യ സംസ്കരണം, ജൈവ വൈവിധ്യം, ഊർജ്ജ സംരക്ഷണം മേഖലകളിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഹരിത കാമ്പസ് ആയി ഹരിത കേരള മിഷൻ ഐ.ടി.ഐ സർട്ടിഫൈ ചെയ്തത്. പ്രഖ്യാപനയോഗത്തിൽ പ്രിൻസിപ്പാൾ ടി.വി. ദിലീപ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.വി. രാജീവൻ സംസാരിച്ചു. ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ.കെ. രാഘവൻ ക്ലാസ്സെടുത്തു. പ്രമീള സ്വാഗതവും ദീപ മോൾ നന്ദിയും പറഞ്ഞു.

No comments