Breaking News

ഭീമനടി ട്രൈബൽ ഓഫീസിന് കീഴിലുള്ള പട്ടികവർഗ കുടുംബംങ്ങൾക്ക് റേഷൻ കാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : ഭീമനടി ട്രൈബൽ ഓഫീസിന് കീഴിലുള്ള വെസ്റ്റ് എളേരി, ഈസ്റ്റ്‌ എളേരി, കിനാനൂർ-കരിന്തളം, ബളാൽ പഞ്ചായത്തുകളിലെ മുഴുവൻ പട്ടികവർഗ കുടുംബംങ്ങളും റേഷൻ കാർഡിന് ഉടമകളായി.വിവിധ കാരണങ്ങളാൽ ഷെഡുകളിൽ കഴിയുന്നവർ,  സ്വന്തമായി ഭൂമിയോ, ആവശ്യമായ രേഖകളോ ഇല്ലാത്തതിനാൽ റേഷൻ കാർഡ് നിഷേധിക്കപ്പെട്ട 110കുടുംബംങ്ങളാണ് പുതുതായി റേഷൻ കാർഡ് ഉടമകളായത്. എല്ലാ കാർഡും മുൻഗണന വിഭാഗത്തിൽ ഉള്ളതിണ്. മുഴുവൻ കുടുംബംങ്ങൾക്കും ഭക്ഷ്യ ഭദ്രത ഉറപ്പ് വരുത്തുക എന്ന സർക്കാരിന്റെ ലക്ഷ്യമണ് റവന്യു, സിവിൽസപ്ലൈസ്, ട്രൈബൽ ഡിപ്പാർട്മെന്റുകളുടെ ഒരുമിച്ചുള്ള പരിശ്രമത്തിൽ വിജയം വരിച്ചത്. ഒരു രേഖയും നൽകാതെ, ഒരു ദിവസം പോലും ഓഫീസുകളിൽ കയറിയിറങ്ങാതെയാണ് ഈ കുടുംബംങ്ങളുടെ കൈകളിലേക്ക് റേഷൻ കാർഡ് എത്തിയത്. ഇതോടെ നാല് പഞ്ചായത്തുകളിലായി ആകെയുള്ള 4910 പട്ടികവർഗ കുടുംബംങ്ങളും റേഷൻ കാർഡ് ഉടമകളായി. കാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷനായി.വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജ മോഹനൻ, തഹസിൽദാർ പി വി മുരളി, താലൂക്ക് സപ്ലൈ ഓഫീസർ എസ്  രജിത്ത് കുമാർ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എം അബ്ദുൽ സലാം, ബിഡിഒ എസ് സുഹാസ്, ജോയിന്റ് ബിഡിഒ കെ ജി ബിജുകുമാർ എന്നിവർ സംസാരിച്ചു. ഭീമനടി ട്രൈബൽ ഓഫീസർ എ ബാബു സ്വാഗതം പറഞ്ഞു. 

No comments