വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വരക്കാട് അമ്പാടി ബസാർ -ഏച്ചിപൊയിൽ- മണ്ഡപം റോഡ് വീതികുട്ടി മെക്കാഡം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണം റോഡ് വികസന സമിതി യോഗം
ഭീമനടി : വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വരക്കാട് അമ്പാടി ബസാർ -ഏച്ചിപൊയിൽ- മണ്ഡപം റോഡ് വീതികുട്ടി മെക്കാഡം ടർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് റോഡ് വികസന സമിതി യോഗം ആവശ്യപ്പെട്ടു. മലയോര ഗ്രാമങ്ങളായ വരക്കാട് അമ്പാടി ബസിർ, ഏച്ചിപ്പൊയിൽ, അമ്പത്താറ് തട്ട്, ഉദയപുരം, മന്തൂർതട്ട്, മണ്ഡപം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഈ റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ചിറ്റാരിക്കാൽ - മണ്ഡപം -കുന്നുംകൈ റോഡിനേയും, ചിറ്റാരിക്കാൽ - നർക്കിലക്കാട് - ഭീമനടി റോഡിനേയും വരക്കാട് അമ്പാടി ബസാർ, മണ്ഡപം എന്നിവിടങ്ങളിൽ പരസ്പരം ബന്ധിപ്പിക്കുന്ന ഈ റോഡ് ബൈപ്പാസ് റോഡായും ഉപയോഗിക്കുന്നു. നിലവിൽ ബസ്സ് സർവീസ് ഇല്ലാത്ത ഈ റൂട്ടിൽ റോഡ് നവീകരിച്ചാൽ ഇവരുടെ യാത്രാ ദുരിതവും ഒഴിവാകും.യോഗം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ അധ്യക്ഷയായി. ഈസ്റ്റ് എളേരി പഞ്ചിയത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ വി രാജേഷ്, ജോസ് കുത്തിയതോട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മുരളീധരൻ, മേഴ്‌സി മാണി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ, ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, സ്കറിയ അബ്രഹാം, എം എൻ രാജൻ, കയനി ജനാർദനൻ എന്നിവർ സംസാരിച്ചു. പി സി ജെബി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ കെ വി സുധീഷ് (ചെയർമാൻ), പി സി ജെബി (കൺവീനർ).
No comments