Breaking News

കൊന്നക്കാട് മൈക്കയത്ത് വീട്ടുപറമ്പിലെ കുളത്തിൽ നിന്നും വനപാലകർ രാജവെമ്പാലയെ പിടികൂടി


വെള്ളരിക്കുണ്ട് : കുളത്തിൽ നിന്നും വനപാലകർ രാജവെമ്പാലയെ പിടികൂടി. കാഞ്ഞങ്ങാട് റേഞ്ച് പരിധിയിലെ കൊന്നക്കാട്,
മൈക്കയം വിജയന്റെ
വീട്ടുപറമ്പിലെ കുളത്തിൽ കണ്ടെത്തിയ 12
അടിയോളം നീളം വരുന്ന രാജവെമ്പാലയെ യാണ് ഇന്ന് വൈകീട്ട് പിടികൂടിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. ലക്ഷ്മണന്റെ നിർദ്ദേശ പ്രകാരം വനം വകുപ്പ് ജീവനക്കാരും റെസ്ക്യൂവർ മാരും ചേർന്ന് ആണ് പിടികൂടിയത്. പിന്നീട് ഉൾവനത്തിൽ തുറന്ന് വിട്ടു.


No comments