Breaking News

കാസർഗോഡ് പിക്ക് അപ്പ് വാൻ ക്രയിനിൽ ഇടിച്ചു.. തകർന്ന വാഹനത്തിൽ കുടുങ്ങിയ ഡ്രൈവർക്ക് രക്ഷകരായി ഫയർഫോഴ്സ്


കാസർകോട്: പിക്ക് വാൻ ക്രയിനിൽ ഇടിച്ചതിനെ തുടർന്ന് ഡ്രൈവർ
തകർന്ന വാഹനത്തിൽ കുടുങ്ങിയത് മണിക്കൂറോളം. ഒടുവിൽ ഫയർഫോഴ്സത്തി ആളെ പുറത്തെടുത്തു.
പരിക്കേറ്റ നിയാസ് എന്ന യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൊഗ്രാൽ പെർവാഡിൽ ആണ് അപകടമുണ്ടായത്. ക്രെയിനിൽ പിക്കപ്പ് വാൻ ഇടിച്ച് തകരുകയായിരുന്നു. ഫയർഫോഴ്സ് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് പിക്ക് വാനിന്റെ ബോഡി കട്ട് ചെയ്താണ് ആളെ പുറത്തെടുത്തത്. രണ്ടുകാലിനും പരിക്കേറ്റിരുന്നു. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക
ഓഫീസർമാരായ പിജി ജീവൻ, എസ് അരുൺ കുമാർ, ടി അമൽ രാജ്, ജിത്തു തോമസ്, സിവി ഷബിൽ കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.


No comments