Breaking News

നാട്ടക്കല്ലിലെ നാലാം ക്ലാസ് കുട്ടികൾക്ക് വീരോചിതമായ ഒരു യാത്രഅയപ്പ്....


നാട്ടക്കൽ : വാരം താരം ആഴ്ച ക്വിസ് മത്സരത്തിലെ മെഗാ ക്വിസ് വിജയിക്ക്‌ സൈക്കിൾ സമ്മനാമായി നൽകി നാലാം ക്ലാസ് കുട്ടികൾക്ക്‌ യാത്ര അയപ്പ്.. ഒപ്പം വിഭവസമൃദ്ധമായ സദ്യയും നൽകി. 

നാട്ടക്കൽ എ. എൽ. പി. സ്കൂളിലാണ് നാലാം ക്ലാസ് കുട്ടികൾക്ക്‌ അധ്യാപരും പി. ടി. എ. കമ്മറ്റി ഭാരവാഹികളും രക്ഷിതാക്കളും  ചേർന്ന്   വീരോചിതമായ ഒരു യാത്രഅയപ്പ് നൽകിയത്...

കുട്ടികളിൽ പഠനത്തോടൊപ്പം പൊതുവായ അറിവുകളും സ്വായത്വമാക്കി നൽകുക എന്നലക്ഷ്യത്തോടെയാണ് നാട്ടക്കൽ എ. എൽ. പി. സ്കൂളിൽ വാരം താരം ക്വിസ് മത്സരം ആരംഭിച്ചത്. അധ്യയന വർഷം ആരംഭത്തിൽ തുടങ്ങിയ ക്വിസ് മത്സരത്തിലെ മെഗാ വിജയിക്കാണ് സ്കൂൾ അധികൃതർ സൈക്കിൾ സമ്മാനമായി നൽകിയത്..

സ്കൂളിൽ നടന്ന യാത്ര അയപ്പ് ചടങ്ങ് വാർഡ് മെമ്പർ കെ. കെ. തങ്കച്ചൻ ഉത്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ മുഖ്യ അതിഥി ആയിരുന്നു.

ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ വിതരണം ചെയ്തു. പി. ടി. എ. പ്രസിഡന്റ് കെ. സി. ലിജു മോൻ അധ്യക്ഷത വഹിച്ചു.

ബി. ആർ. സി. ബി. പി. സി. ഷൈജു.ബിരിക്കുളം. മദർ പി. ടി. എ. പ്രസിഡന്റ് രമ്യ ഷിജു. സീനിയർ അസിസ്റ്റന്റ് പി. കെ. ജയലളിത. എന്നി വർ പ്രസംഗിച്ചു. പ്രധാന അധ്യാപിക വിജയകുമാരി സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി റോയ് കെ. ടി. നന്ദിയും പറഞ്ഞു...

No comments