ഫിയസ്റ്റയെ വരവേൽക്കാൻ ഒരുങ്ങി പരപ്പ പരപ്പ ടൗണിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ടോപ് ടെൻ ക്ലബ് പ്രവർത്തകർ
പരപ്പ : ഫിയസ്റ്റ് 2025 മാർച്ച് 29 മുതൽ ഏപ്രിൽ 8 വരെ പരപ്പയിൽ നടക്കുന്ന പരിപാടി കാണാൻ എത്തുന്നവരെ വരവേൽക്കാൻ ഒരുങ്ങി ടോപ് ടെൻ പരപ്പയും പരപ്പ സ്ട്രൈക്കേഴ്സും ഒരുങ്ങി. പരപ്പ ടൗണിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ രാവിലെ ആറുമണിക്ക് എത്തിയ ക്ലബ്ബ് പ്രവർത്തകർ നീക്കം ചെയ്തു. അതിനുശേഷം നടന്ന പരിപാടിയിൽ ടോപ് ടെൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ട് എ ആർ മുരളി സ്വാഗതം പറഞ്ഞു. ഫിയസ്റ്റ് 2025ന്റെ ജനറൽ കൺവീനർ എ ആർ രാജു മെമ്പർമാരെ അഭിസംബോധന ചെയ്തത് സംസാരിച്ചു
ക്ലബ്ബ് മെമ്പർമാരായ സുരേഷ് ബാബു , അജയകുമാർ സി വി , വിനേഷ് കേബിൾ , കലേഷ് , വിനോദ് തോടൻചാൽ , നാരായണൻ പ്രതിഭാ നഗർ
ലാൽ അക്ഷയ , സുനിൽകുമാർ തുടങ്ങിയവരും പരപ്പയിലെ ഫുട്ബോൾ പ്രേമികളും ശുചീകരണത്തിൽ പങ്കെടുത്തു.
No comments