ഒന്നരലക്ഷം രൂപ വില വരുന്ന ഹാഷിഷ് ഓയിലും കഞ്ചാവുമായി കാസർഗോഡ് സ്വദേശിയായ യുവാവ് അറസ്റ്റിൽ
കാസർകോട് : ഒന്നരലക്ഷം രൂപ വില വരുന്ന ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. തളങ്കര, വില്ലേജിലെ ബാങ്കോട് സീനത്ത് നഗറിലെ ബി. അഷ്കർ അലി (36)യെയാണ് കാസർകോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ.ജോസഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ബുധനാഴ്ച രാത്രി കാസർകോട് റെയിൽവെസ്റ്റേഷൻ പരിസരത്ത് വച്ചാണ് അറസ്റ്റ്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽ നടത്തിയ പരിശോധനയിൽ 212 ഗ്രാം ഹാഷിഷ് ഓയിൽ 122 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തതായി എക്സൈസ് അധികൃതർ അറിയിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ അസ്കർ അലി ആഴ്ചകളായി നിരീക്ഷണത്തിലായിരുന്നു. കൂട്ടാളികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി കൂട്ടിച്ചേർത്തു.
എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.വി വിനോദൻ, പ്രിവന്റീവ് ഓഫീസർ കെ.വി രഞ്ജിത്ത്, സിഇഒമാരായ ഗീത, എ.വി പ്രശാന്ത് കുമാർ, ടി. കണ്ണൻ കുഞ്ഞി, സിഎം അമൽജിത്ത്, ടി.സി അജയ്, ഡവർ മൈക്കിൾ എന്നിവരും ഉണ്ടായിരുന്നു. പിടിയിലായ അഷ്കർ അലി എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ബിജോയിയുടെയും സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു.
No comments