Breaking News

കല്യാൽ കൂട്ടായ്മ സംഘടിപ്പിച്ച ലേബർ ക്യാമ്പിലെ ഇഫ്താർ സംഗമം ശ്രദ്ധേയമായി


സൗഹാർദത്തിന്റെയും സഹവർത്തിത്തത്തിന്റെയും പങ്കുവെക്കലിന്റെയും പ്രസക്തിയും പ്രാധാന്യവും ഊന്നിപ്പറഞ്ഞുകൊണ്ട് കല്യാൽ കൂട്ടായ്മ സംഘടിപ്പിച്ച ലേബർ ക്യാമ്പിലെ ഇഫ്താർ സംഗമം ശ്രദ്ധേയമായി.

വിശപ്പിന്റെയും ഇല്ലായ്മയുടെയും പ്രയാസങ്ങൾ അനുഭവിച്ചറിയാനുള്ള അവസരമായ നോമ്പ് , നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾ സഹജീവികൾക്ക് വേണ്ടി പങ്കുവെക്കണമെന്ന വലിയ പാഠമാണ്  പകർന്നുനൽകുന്നതെന്ന് കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. വിവിധ രാജ്യക്കാരായ ഇരുന്നൂറിൽ അധികം തൊഴിലാളകൾ ൾകൊള്ളുന്ന ക്യാമ്പിലാണ് ഇഫ്താർ സംഘടിപ്പിച്ചത്.  ഇഫ്താര്‍ സംഗമത്തിന് കല്യാൽ കൂട്ടായ്മ പ്രസിഡന്റ് ശ്രീജിത്ത് സി കെ , രാജു കെ വി , പ്രമോദ് കള്ളാർ , സുനിൽ നാരായണൻ , രാമചന്ദ്രൻ മഡിയൻ എന്നിവർ നേതൃത്വം നൽകി.

No comments