എടത്തോട് ഗ്രാമീണ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽഹരിത ഗ്രന്ഥാലയം ശില്പശാല സംഘടിപ്പിച്ചു
എടത്തോട്: 2025 മാർച്ച് 30 ന് സംസ്ഥാന സർക്കാർ നടത്താൻ പോകുന്ന മാലിന്യ മുക്ത നവകേരളം പ്രഖ്യാപന ലക്ഷ്യം സാധൂകരിക്കുന്നതിൻ്റ ഭാഗമായി എടത്തോട് ഗ്രാമീണ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ ഹരിത ഗ്രന്ഥാലയ ശില്പശാലയും ഹരിത കർമ സേനാംഗങ്ങളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഒന്നാം വാർഡ് മെമ്പർ ശ്രീ ജോസഫ് വർക്കിയുടെ അദ്ധ്യക്ഷതയിൽ ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എം. രാധാമണി ഉദ്ഘാടനം ചെയ്തു. ജില്ല റിസോഴ്സ് പേഴ്സൺ കെ. ദാമോദരൻ പ്രൊജക്ട് വിശദീകരണം നല്കി. താലൂക്ക് സെക്രട്ടറി എ.ആർ. സോമൻ മാസ്റ്റർ, സി.വി. കൃഷ്ണൻ, എം. ആർ. ശ്രീജ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഒന്നാം വാർഡ് ഹരിത സേനാംഗങ്ങൾ ദേവകി, നാരായണി എന്നിവരെ ആദരിച്ചു.
No comments