Breaking News

മലയോരത്തെ ഇരുപത് സ്ഥലങ്ങളിൽ കർഷകസ്വരാജ് സദസ്സുകൾ നടത്തും


വെള്ളരിക്കുണ്ട്: മലയോരത്തെ ഇരുപത് സ്ഥലങ്ങളിൽ കർഷകസ്വരാജ് സദസ്സുകൾ സംഘടിപ്പിക്കാൻ സത്യാഗ്രഹ ക്യാമ്പിൽ തീരുമാനം. വെള്ളരിക്കുണ്ടിൽ കർഷകസ്വരാജ് സത്യാഗ്രഹത്തിനു മുന്നോടിയായി സംഘടിപ്പിക്കപ്പെട്ടതായിരുന്നു ക്യാമ്പ് . റിട്ട. ഐ. ജി . കെ. വി. മധുസൂദനൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട നടത്തിയ വിഷയാവതരണത്തിൻ്റെ തുടർച്ചയായി ഷോബി ജോസഫ്, ടി.എം. ജോസ് തയ്യിൽ, ടി.പി. തമ്പാൻ സാജൻ പുഞ്ച , ഷാജിവെള്ളംകുന്നേൽ, പി.സി രഘുനാഥൻ, സിൽവി ജോസ്, കെ.ആർ വിനു, ടി.സി. തോമ സ് ,സുരേഷ് മാലോം തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. ബേബി ചെമ്പരത്തി സ്വാഗതവും ജോർജ്ജ് തോമസ് നന്ദിയും പറഞ്ഞു. സ്ത്രീകളുൾപ്പെടെ എഴുപത്തഞ്ചോളം കർഷകർ പങ്കെടുത്ത ക്യാമ്പിലെ ഗ്രൂപ്പു ചർച്ചകൾക്ക് മധു എസ് നായർ, അപ്പച്ചൻ പുല്ലാട്ട് സാജൻ ജോസഫ്, ഡോമിനിക് ആനാനി ഉറുമ്പേൽ, ബേബി കുഞ്ചറക്കാട്ട്, ഷാജൻ പൈങ്ങോട്ടു് തുടങ്ങിയവർ നേതൃത്വം നൽകി.

No comments