Breaking News

ചായ്യോത്ത് ടിപ്പർ ലോറി ഓട്ടോയിൽ ഇടിച്ച് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു


നീലേശ്വരം : ടിപ്പർ ലോറി ഓട്ടോയിൽ ഇടിച്ച് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. എരിക്കുളം സ്വദേശികളായ എൻ ജാനകി(60), മരുമകൾ മൃദുല(30), ഓട്ടോ ഡ്രൈവർ ശ്രീനിവാസൻ(40) എന്നിവർക്കാണ് പരിക്ക്. ഇവരെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതിനാൽ ജാനകിയെയും മൃദുലയെയും മംഗളൂരുവിലെ ആശുപ്രതിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ 10.45 ഓടെ ചായ്യോത്ത് സ്കൂളിന് സമീപത്തായിരുന്നു അപകടം. ഓട്ടോ യൂടേൺ എടുക്കുന്നതിനിടയിൽ ടിപ്പർ വന്നിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപ്രതിയിൽ എത്തിച്ചത്.

No comments