Breaking News

ചിറ്റാരിക്കാൽ ഉപജില്ലയിൽ കുട്ടികൾക്കായി എഴുത്തുകൂട്ടം വായനക്കൂട്ടം


പരപ്പ : കുട്ടികളെ സർഗാത്മകതയിലേക്ക് നയിക്കാൻ സമഗ്ര ശിക്ഷ കേരളം ആവിഷ്കരിച്ച ബഡ്ഡിങ് റൈറ്റേഴ്സ് - എഴുത്തുകൂട്ടം വായനക്കൂട്ടം പദ്ധതി ശില്പശാല ചിറ്റാരിക്കാൽ ബിആർസിയിൽ  പ്രശസ്ത ബാലസാഹിത്യകാരനും അധ്യാപകനുമായ വിനയൻ പിലിക്കോട് ഉദ്ഘാടനം ചെയ്തു.ഡയറ്റ്  അധ്യാപകൻ വിനോദ് കുമാർ കുട്ടമത്ത് അധ്യക്ഷത വഹിച്ചു.  ഷൈജു ബിരിക്കുളം, നിഷ വി എന്നിവർ സംസാരിച്ചു.ജിതേഷ് പി വിനീത് കെ വി എന്നിവർ ക്ലാസ് നയിച്ചു. ചിറ്റാരിക്കാൽ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 32 കുട്ടികൾ ശില്പശാലയിൽ പങ്കാളികളായി.

പുസ്തക പരിചയം, പുസ്തക ചർച്ച, ആസ്വാദനക്കുറിപ്പ്, രചനാ ശില്പശാല വായനാ പ്രതിഭാ പുരസ്കാരം, കുട്ടി വായനക്കാർക്ക് അംഗത്വ വിതരണം  തുടങ്ങിയ പരിപാടികൾ വെഡിങ് റൈറ്റേഴ്സ് പരിപാടിയുടെ ഭാഗമായി നടക്കും. കുട്ടികളിലെ വായനാശീലത്തെ പരിപോഷിപ്പിച്ച് സ്വതന്ത്ര എഴുത്തുകാരാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

No comments