പൈവളിഗെയിൽ ഥാർ ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു
വെള്ളിയാഴ്ച്ച രാത്രി ഏഴുമണിയോടെ പൈവളിഗെ ജോഡ്ക്കല്ലില്‍ വെച്ച് ഥാര്‍ ജീപ്പ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കര്‍ണാടക സ്വദേശിയായ അബ്ദുല്‍ ഗഫാര്‍ ബയാസ്ഗി (35)യാണ് മരിച്ചത്. കൈക്കമ്പ ഭാഗത്തു നിന്നു വന്ന ഥാര്‍ ജീപ്പ് ബൈക്കിലിടിച്ച് ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ഗഫാറിനെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുവായ ഉപ്പള കോടിബയലിലെ അബ്ദുല്‍ മുനാസിന്റെ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അപകടത്തിനു ഇടയാക്കിയ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.
No comments