Breaking News

പ്ലാച്ചിക്കര എൻ.എസ്.എസ് എ യു പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും എം. രാജഗോപാലൻ എം.എൽ എ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : മലയോരത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ സമഗ്ര സംഭാവനകൾ നൽകിയ പ്ലാച്ചിക്കര എൻ.എസ്.എസ് എ യു പി സ്കൂളിൻ്റെ 73-ാം വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന പി.ഉണ്ണിക്കുട്ടൻ മാസ്റ്റർ ഏ.സുകുമാരൻ നായർ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും  വിപുലമായ  പരിപാടികളോടുകൂടി നടന്നു. ഉച്ചകഴിഞ്ഞ് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വൈകിട്ട് നടന്ന യാത്രയയപ്പ് സമ്മേളനം വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മയിലിൻ്റെ അധ്യക്ഷതയിൽ എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.. സ്ക്കൂൾ പ്രധാനധ്യാപിക തങ്കമണി ടീച്ചർ സ്വാഗതം പറഞ്ഞു. കെ. പ്രസന്ന കുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ചിറ്റാരിക്കാൻ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രത്നാകരൻ പി.പി, ഗ്രാമപഞ്ചായത്ത്  വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ തങ്കച്ചൻ, വാർഡ് മെമ്പർ ലില്ലിക്കുട്ടി ഡെന്നി, തഹസിൽദാർ പി.വി മുരളി,  ജോസ് സെബാസ്റ്റ്യൻ, കരിച്ചേരി പ്രഭാകരൻ നായർ ശ്രീകുമാർ കോടോത്ത് പി ജയപ്രകാശ്, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ,  റവ ഫാ ജോൺഎടാട്ട്, അനീഷ് കെ കെ, നിർമ്മല ബിജു, കെ വി നാരായണൻ, മാസ്റ്റർ നീരജ് പി മുരളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഉണ്ണിക്കുട്ടൻ മാസ്റ്റർ, സുകുമാരൻ നായർ എന്നിവർ മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി പി.എൻ രാജേഷ് ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് ഫ്യൂഷൻ തിരുവാതിര ഗാനമേള എന്നിവ നടന്നു.




No comments