ചിറ്റാരിക്കാൽ ഗോക്കടവ് ഉദയ വായനശാലയിൽ വെച്ച് ഗോക്കടവ് അംഗനവാടിയുടെ നേതൃത്വത്തിൽ ലോക ജലദിനം ആചരിച്ചു
ചിറ്റാരിക്കാൽ : ലോക ജലദിനത്തോടനുബന്ധിച്ചു ചിറ്റാരിക്കാൽ ഗോക്കടവ് ഉദയ വായനശാലയിൽ വെച്ച് ഗോക്കടവ് അംഗനവാടിയുടെ നേതൃത്വത്തിൽ ജലബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ചെബേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് അധ്യാപകൻ പ്രഫ. ഷിജിത്ത് കുഴുവേലിൽ ക്ലാസ്സുകൾക്ക് നേതൃത്യം നൽകി. അംഗനവാടി അധ്യാപിക ഇന്ദിര സി ബി , ചൈതന്യ കുടുബശ്രീ ഭാരവാഹികളായ വത്സമ, മിനി ബാബു എന്നിവർ സംസാരിച്ചു.
ദിനാചരണത്തിന്റെ ലക്ഷ്യം.
ലോക ജല ദിനമെന്ന നിർദേശം ആദ്യമായി ഉയർന്നു വന്നത് 1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ചേർന്ന യു.എൻ കോൺഫറൻസ് ഓൺ എൻവയോൺമെന്റ് ആൻഡ് ഡെവലപ്മെന്റിൽ (UNCED) ആണ്. ഇതേ തുടർന്ന് യു.എൻ ജനറൽ അസംബ്ളി 1993 മാർച്ച് 22 മുതൽ എല്ലാവർഷവും ലോക ജലദിനം ആചരിക്കുവാൻ തുടങ്ങി.
ജലക്ഷാമവും ജലമലിനീകരണവും വ്യാപകമായിരിക്കെ തന്നെ ജലം പങ്കിടുന്നതിലുള്ള അസമത്വവും വർധിച്ചു വരുന്ന സാഹചര്യവും ലോകത്ത് നിലനിൽക്കുന്നു. ലോകത്ത് 300 ഓളം കോടി വരുന്ന ജനങ്ങൾ ഏകദേശം രാജ്യാന്തര അതിർത്തികൾ പങ്കിടുന്ന ജല വിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്നു. ഇതിൽ തന്നെ 153 ഓളം രാജ്യങ്ങൾ മാത്രമേ നദികൾ, തടാകങ്ങൾ, ജലാശയങ്ങൾ അതിർത്തി രാജ്യങ്ങളുമായി പങ്കിടുന്നുള്ളു. 24 രാജ്യങ്ങൾ മാത്രമാണ് ഇത്തരത്തിലുള്ള സഹകരണ കരാറുകളിൽ നിയമം മൂലം ഉൾപ്പെട്ടിരിക്കുന്നത്.
കാലാവസ്ഥ വ്യതിയാനവും, ജനസംഖ്യാ വർധനവും കണക്കിലെടുത്താൽ ജലാശയങ്ങൾക്കു വളരെ അധികം ശോഷണം സംഭവിച്ചിട്ടുണ്ട്. കൂടാതെ പ്രകൃതി ദുരന്തങ്ങളിൽ വലിയൊരു പങ്കും ജലസംബന്ധിയാണ് (വാട്ടർ റിലേറ്റഡ്). വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കൊടുങ്കാറ്റ്, ഉഷ്ണ തരംഗങ്ങൾ, കാട്ടുതീ, അതിശൈത്യം, വരൾച്ച, ജല ജന്യ രോഗങ്ങൾ എന്നിവ തുടർച്ചയായി ഉണ്ടാകുന്നതിനോടൊപ്പം ദുരന്ത തീവ്രതയും കൂടി വരുന്നു. ദുരന്തമുഖങ്ങളിൽ ജീവനും ജീവനോപാധികളും നഷ്ടപ്പെടുന്നതോടൊപ്പം പൈപ്പ് ലൈനുകൾ, കിണറുകൾ, ടോയ്ലറ്റുകൾ, ഓടകൾ, എന്നിങ്ങനെ എല്ലാ വാട്ടർ പോയിന്റ്സും ഇല്ലാതാകുന്നു. മലിന ജലവും വൃത്തിഹീനമായ സാഹചര്യങ്ങളും ജലജന്യ രോഗങ്ങൾക്കും കാരണമാകുന്നു എന്നും ഷിജിത്ത് അഭിപ്രായപ്പെട്ടു.
No comments