Breaking News

ബളാൽ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശാവർക്കർ അംഗൻവാടി വർക്കർമാരും ബളാൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി


ബളാൽ: ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക,അങ്കണവാടി ജീവനക്കാരുടെ  വേതന വര്‍ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെപിസിസി നിർദ്ദേശപ്രകാരം   ബളാൽ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍  കോൺഗ്രസ് പ്രവർത്തകരും ആശാവർക്കർ അംഗൻവാടി വർക്കർമാരും ബളാൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി  പൊതുയോഗത്തിൽ മണ്ഡലം വൈസ് പ്രസിഡണ്ട്  ജോർജ് ജോസഫ് ആഴാത്ത് അധ്യക്ഷത വഹിച്ചു ഡിസിസി വൈസ് പ്രസിഡണ്ട്  ബിപി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു 

 അലക്സ് നെടികാല , ബിൻസി ജെയിൻ, ഷോബി ജോസഫ് . മോൻസിജോയി . സിബിച്ചൻപുളിങ്കാല. വി മാധവൻ നായർ , . പി രാഘവൻ , മാർട്ടിൻ ജോർജ് . തുടങ്ങിയവർ പ്രസംഗിച്ചു സി വി ശ്രീധരൻ സ്വാഗതവും ലക്ഷ്മിക്കുട്ടി ടീച്ചർ കൊന്നക്കാട് നന്ദിയും പറഞ്ഞു  

, പി സി രഘുനാഥ് . കെ സുരേന്ദ്രൻ . ജോസുകുട്ടി അറക്കൽ .കെ ആർ വിനു. പി പത്മാവതി . അബ്രഹാം വെള്ളാപ്പള്ളി . എംഡി ദേവസ്യ . രഞ്ജിത് കുമാർ അർടി .പി അരവിന്ദാക്ഷൻ . വി മാധവൻ നായർ. പി വേണുഗോപാലൻ .ബിപ്രസന്നകുമാരി സുമിത്ര ബാബുരാജ് . സിന്ധു , ജെമീല, വാസന്തി.സൈനബ .സീമ. ലില്ലികുട്ടി. രാജമ്മ. ശാരദ. തുടങ്ങിയവർ പ്രകടനത്തിൽ നേതൃത്വം നൽകി

No comments