സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന വായന വസന്തം പദ്ധതിക്ക് ഈസ്റ്റ‌് എളേരി പഞ്ചായത്തിലെ ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയിൽ തുടക്കമായി
ആയന്നൂർ: ഗ്രന്ഥശാല പരിധിയിലെ 100 വീടുകളിലേക്ക് നേരിട്ട് പുസ്‌തകങ്ങൾ എത്തിച്ചു നൽകാൻ ലക്ഷ്യമിട്ട് സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന വായന വസന്തം പദ്ധതിക്ക് ഈസ്റ്റ‌് എളേരി പഞ്ചായത്തിലെ ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയിൽ തുടക്കമായി.
ജില്ലയിലെ എ, ബി, സി ഗ്രേഡുകളിലുൾപ്പെട്ട ഗ്രന്ഥശാലകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആയന്നൂരിൽ നടന്ന ചടങ്ങിൽ കഴിഞ്ഞ വർഷത്തെ വായന ചാലഞ്ച് വിജയി കെ.വി.ദേവനന്ദ, ജ്യോതി രാകേഷിനു പുസ്‌തകങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡൻ്റ് പി.വി.പുരുഷോത്തമൻ അധ്യക്ഷനായി.
താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ. ഗോവിന്ദൻ, ലൈബ്രറി സെക്രട്ടറി സി.ടി.പ്രശാന്ത്, ലൈബ്രേറിയൻ ആതിര സരിത്ത്, പി.വി.രാകേഷ്, ഷീബ സജീവൻ എന്നിവർ പ്രസംഗിച്ചു.
No comments