Breaking News

'കാളിയാനം-വരഞ്ഞൂർ- കിളിയളം വഴി ബസ് റൂട്ട് അനുവദിക്കണം': കരിയാംകൊടൽ ചൗക്കർ മൂർത്തി ഗുളികൻകുന്ന് ദേവസ്ഥാനം വാർഷിക ജനറൽബോഡി യോഗം


ബിരിക്കുളം : കരിയാൻ കൊടൽ ചൗക്കാർ മൂർത്തി ഗുളികൻകുന്ന് ദേവസ്ഥാനത്തെ 2024- 25വർഷത്തെ വാർഷിക വരവ് ചിലവ് കണക്കുകളും പ്രവർത്തന റിപ്പോർട്ടും ചർച്ച ചെയ്തു അംഗീകരിക്കുകയും 2025- 26വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്തു. ഗുളികൻ ദേവസ്ഥാനത്ത്ചേർന്ന് ജനറൽബോഡിയോഗം ദേവസ്ഥാനരക്ഷാധികാരി സി കെ ബാലചന്ദ്രൻ ചെന്നക്കോട് ഉദ്ഘാടനം ചെയ്തു ദേവസ്ഥാന പ്രസിഡണ്ട് വി സുകുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാലഗോപാലൻ പി സ്വാഗതം പറഞ്ഞു.

ബിരിക്കുളം കാളിയാനം വരഞ്ഞൂർ കിളിയളം വഴിറോഡ് പണി പൂർത്തീകരിച്ചിട്ടും യാത്ര ബസ്സുകൾ ഓടാത്തത് ഈ പ്രദേശങ്ങളിലെ യാത്രക്കാർക്കും കുട്ടികൾക്കും വളരെ പ്രയാസം ഉണ്ടാക്കുന്നു. നീലേശ്വരം ഭാഗത്തേക്കും , പരപ്പ ഭാഗത്തേക്കും കാർഷിക വിളകളുമായി വിപണിയിലേക്ക് കൊണ്ടുപോകാൻ ടാക്സികളെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഉള്ളത് ഇത് കർഷകരിൽ വളരെ സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്നു റോഡ് പണി ആരംഭിക്കുന്നതിനു മുൻപ് ഇതുവഴി ജനകീയ ബസ് സർവീസ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ അതും ഇല്ലാത്ത സ്ഥിതിയാണ് യാത്രക്കാരുടെ പ്രശ്നം ജനപ്രതിനിധികളായ എം.പി, എം എൽ എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർക്ക് രേഖാമൂലം അറിയിക്കുകയും അവർ ബസ് റൂട്ട് അനുവദിക്കുന്നതിന് വേണ്ടി കളക്ടർ ഉൾപ്പെടെയുള്ള സമിതിക്ക് നിവേദനം കൈമാറിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് ബസ് റൂട്ട് അനുവദിച്ച് ഇതുവഴിയുള്ള യാത്രക്കാരുടെയും കർഷകരുടെയും കുട്ടികളുടെയും യാത്രാദുരിതത്തിന് പരിഹാരം ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.അടുത്ത വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായ് മോഹനൻ കെ [പ്രസിഡൻറ് ]കെ പത്മനാഭൻ [സെക്രട്ടറി ]പി ബാലഗോപാലൻ [ട്രഷറർ]കെ ചന്തു ഞ്ഞി [വൈസ് പ്രസിഡണ്ട് ]മനോജ് പി വി [ജോയിൻ സെക്രട്ടറി ]എന്നിവരെ തിരഞ്ഞെടുത്തു.

No comments