Breaking News

ഒന്നിച്ചണിച്ചേർന്നു ശുചിത്വ വെള്ളരിക്കുണ്ടിനായി... ഹരിതം വെള്ളരിക്കുണ്ടിന്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗൺ ശുചീകരണം നടത്തി


വെള്ളരിക്കുണ്ട് : ഹരിതം വെള്ളരിക്കുണ്ടിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളും സാമൂഹിക പ്രവർത്തരുമായി സഹകരിച്ചു വെള്ളരിക്കുണ്ട് ടൗൺ ശുചീകരണ പ്രവർത്തനം നടത്തി. രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തനത്തിൽ ടൗണിൽ നിന്നും നിരവധി ചാക്കുകളിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ശേഖരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉത്ഘാടനം ബളാൽ പഞ്ചായത്ത് പ്രസിഡന്റ്‌ രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് സ്വാഗതം പറഞ്ഞു. 

ശുചീകരണ പ്രവർത്തനത്തിൽ ബളാൽ പഞ്ചായത്ത് ആരോഗ്യ കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ്‌ തോമസ് ചെറിയാൻ ബാബു കല്ലറക്കൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ, തോമസ് മാസ്റ്റർ,ആശ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ ടൗണിലെ ഡ്രൈവർമാർ,പൊതുപ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. ശുചീകരണ പ്രവർത്തനത്തിന് പങ്കെടുത്തവർക്ക് ടൗൺ വാർഡ് മെമ്പർ വിനു കെ ആർ നന്ദി അറിയിച്ചു.

No comments