Breaking News

പ്രായം 60 പിന്നിട്ടു .. ‌ കമ്പല്ലൂരിന്റെ കെ എ ടാർളിയുടെ അടുത്ത ലക്‌ഷ്യം ലോക മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റ് പരിശീലനം മകൾ ഡയാനയുടെ കീഴിൽ


ഭീമനടി : 60 പിന്നിട്ടിട്ടും പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി കളിക്കളത്തിൽ ലോകത്തെ നേരിടാനൊരുങ്ങുന്ന കമ്പല്ലൂരിന്റെ കെ എ ടാർളി വനിതാ ദിനത്തലും അടുത്ത പോർക്കളത്തിലിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത മാസം അവസാനം തായലൻഡിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ മൂന്ന് ഇനങ്ങളിലാണ് ഇവർ മത്സരിക്കുന്നത്. ഹൈജംബ്, ലോംഗ്ജംബ്, 80മീറ്റർ ഹഡിൽസ് എന്നിവയിൽ കൊളംബോയിൽ നടന്ന അന്തർദേശീയ മാസ്റ്റേഴ്സ് മീറ്റിൽ മൂന്നിലും സ്വർണം നേടി മികച്ച വനിതാ അത് ലറ്റിനുള്ള അംഗീകാവും നേടി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അവർ ലോക മീറ്റിന് ഒരുങ്ങുന്നത്. പരിമിതമായ സാഹചര്യത്തിൽ വളർന്ന് മകൾ ഡയാന ആന്റണിയുടെ ശിക്ഷണത്തിൽ പരിശീലനം നടത്തി ഉയർന്നുവന്ന ഇവർ ഇന്ന് നാടിന്റെ ആകെ അഭിമാനമാണ്. സ്കൂൾ തലത്തിൽ ഹൈജംബ്, ഫുട്ബോൾ മത്സരത്തിൽ ജില്ലാ തലം വരെ മാത്രം പങ്കെടുത്ത ഇവർ പിന്നീട് 2018ൽ 53വയസിലാണ് വീണ്ടും മത്സരത്തിനിറങ്ങുന്നത്. മത്സരിച്ച ദേശീയ മീറ്റുകളിലെല്ലാം ഇവർ വിജയം കൊയ്തു. വീടിനോട് ചേർന്നുള്ള റോഡിലും, കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലുമാണ് പരിശീലനം.ലോക മീറ്റിലും വിജയം കൊയ്യാൻ മകളുടെ മേൽനോട്ടത്തിൽ കടുത്ത പരിശീലനത്തിലാണ് ടാർളി. വിജയം മാത്രമാണ് മുന്നിലെന്ന് ടാർളി പറയുന്നു. കമ്പല്ലൂർ ടൗണിലെ  ഓട്ടോറിക്ഷ ഡ്രൈവർ ആന്റണിയാണ് ഭർത്താവ്. ഡയാനയെ കൂടാതെ ഡാരീസ് ആന്റണി എന്ന ഒരു മകനും ഉണ്ട്. നാടിനാകെ ഭിമാനമായ താരത്തെ ലോക മത്സരത്തിന് തായ്ലൻഡിൽ എത്തിക്കാനുള്ള സാഹചര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും

No comments