Breaking News

പൂട്ടികിടന്ന വീട്ടിൽ രാത്രി ശബ്ദം, അകത്ത് ഒരു യുവതിയും 2 യുവാക്കളും; പൊലീസ് വീട് വളഞ്ഞു, കഞ്ചാവുമായി പിടിയിൽ



കൽപ്പറ്റ: വയനാട്ടിലെ കൽപ്പറ്റയിൽ പൂട്ടികിടക്കുന്ന വീട്ടില്‍ രാത്രി ശബ്ദം കേട്ട് മോഷണമെന്ന് സംശയിച്ച് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പൊലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ് വിൽപ്പന സംഘത്തെ. കാവുംമന്ദം സൊസൈറ്റിപടിയിലെ പൂട്ടിക്കിടക്കുന്ന വീട്ടില്‍ പരിശോധിച്ചപ്പോഴാണ് 2.115 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ യുവതിയടക്കം മൂന്ന് പേർ പിടിയിലായി. മലപ്പുറം മാറഞ്ചേരി, ചേലത്തൂര്‍ വീട്ടില്‍ സി. അക്ഷയ്(21), കണ്ണൂര്‍, ചാവശ്ശേരി, അര്‍ഷീന മന്‍സില്‍, കെ.കെ. അഫ്‌സല്‍(27), പത്തനംതിട്ട, മണ്ണടി, കൊച്ചുകുന്നത്തുവിള വീട്ടില്‍ അക്ഷര(26) എന്നിവരെയാണ് പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തത്.

No comments