Breaking News

കരിന്തളത്ത് വണ്ടിയിടിച്ച് പോസ്റ്റുകൾ തകർന്നു : ഡ്രൈവർക്ക് പരിക്ക്


കരിന്തളം : നിയന്ത്രണം വിട്ട മഹീന്ദ്ര തൊട്ടി വണ്ടിയിടിച്ച് പോസ്റ്റുകൾ തകർന്നു. ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ കരിന്തളം വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം. നീലേശ്വരം ഭാഗത്ത് നിന്ന് വരിക യായിരുന്ന കെ എൽ 79 എ 6972 നമ്പർ മഹീന്ദ്ര തൊട്ടി ഓട്ടോ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റും, ടെലിഫോൺ പോസ്റ്റും, ജിയോ കേബിൾ പോസ്റ്റുകളും തകർന്നു. അപകടത്തിൽ
ഡ്രൈവർ പെരിയങ്ങാനത്തെ പി മധുസൂദനന് (45) പരിക്കേറ്റു. ഇദ്ദേഹത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments