കുരുന്നുകള്‍ക്ക് ഇനി കണ്ടും കേട്ടും അറിഞ്ഞും വളരാൻ വർണ്ണ കൂടാരം ശിൽപശാല സംഘടിപ്പിച്ചു
ചെറുവത്തൂർ: പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി കുട്ടമ്മത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികളുടെ വിവിധ ശേഷി വികാസങ്ങൾക്കനുസൃതമായ പഠനോപകരണങ്ങൾ തയ്യാറാക്കുന്നതിനുള്ള ശിൽപശാല സംഘടിപ്പിച്ചു. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറിയാണ് ഇവിടെ സജ്ജമാകുന്നത്. ഹരിത ഉദ്യാനം, വിശാലമായ കളിയിടം, ശിശു സൗഹൃദ ഇരിപ്പിടങ്ങള്‍, വര്‍ണ്ണാഭമായ ക്ലാസ്സ് മുറികള്‍ എന്നിവയും വായനാ ഇടം, ഗണിത ഇടം, വരയിടം തുടങ്ങി പതിമൂന്ന് കോര്‍ണറുകളും ഒരുക്കിയിട്ടുണ്ട്. ചെറുവത്തൂർ ബി.ആർ സിയുടെ നേതൃത്വത്തിൽ നടത്തിയ ശിൽപശാലയിൽ സ്പെഷ്യലിസ്റ്റ് അധ്യാപകർ,ക്ലസ്റ്റർ കോർഡിനേറ്റർമാർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്താണ് പഠനോപകരണങ്ങൾ നിർമിച്ചത്.ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ സുബ്രഹ്മണ്യൻ വി.വി, പ്രിൻസിപ്പാൾ ഡോ. ഗീത.ടി,ഹെഡ്മാസ്റ്റർ കെ. കൃഷ്ണൻ, പി.ടി എ പ്രസിഡണ്ട് രാജേഷ് എം.കെ.വി, ബീന ടി.വി, പുഷ്പലത.എം എന്നിവർ സംബന്ധിച്ചു.പി രാജഗോപാലൻ മാസ്റ്റർ, യു.സതീശൻ മാസ്റ്റർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
No comments