കാസർകോട് ഗവ.കോളേജിൽ കായികാധ്യാപകനായിരുന്ന പ്രൊഫ.എ.എം.ജോൺ അയിലാറ്റിൽ (77) നിര്യാതനായി
മാലക്കല്ല്: കാസർകോട് ഗവ.കോളേജിൽ കായികാധ്യാപകനായിരുന്ന പ്രൊഫ.എ.എം.ജോൺ അയിലാറ്റിൽ (77) നിര്യാതനായി. ജോൺ മികച്ച വോളിബോൾ താരവും കോച്ചുമായിരുന്നു. ജില്ലയിൽ പലയിടത്തും വോളിബോൾ ടൂർണ്ണ മെന്റിന്റെ സംഘാടകനായും
പ്രവർത്തിച്ചു. ആദ്യകാല കുടിയേറ്റക്കാരൻ കോളിച്ചാൽ പതിനെട്ടാംമൈലിലെ അയിലാറ്റിൽ മത്തായിയുടേയും അന്നമ്മയുടേയും മകനാണ്. കുറ
ച്ചുകാലം കാഞ്ഞങ്ങാട് ആവിക്കരയിൽ താമസിച്ചിരുന്നു. ഇന്ന് രാവിലെ എറണാകുളം രാജഗിരി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ന്യുമോ ണിയ ബാധിച്ചതിനെ തുടർന്നാണ് രാജഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മൃതദേഹം രാത്രി പതിനെട്ടാം മൈലിലെ വസതിയിൽ കൊണ്ടുവരും. സംസ്ക്കാരം നാളെ വൈകീട്ട് 4 മണിക്ക് മാലക്കല്ല് ലൂർദ് മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യമാർ ജോയിസ് ജോൺ പള്ളിമറ്റ ത്തിൽ (പെരൂർ, കോട്ടയം), പരേതയായ റാണിജോൺ. മക്കൾ: റിജിൻ ജോൺ(കോ- ഫൗണ്ടർ സിലീസിയം സർക്യൂട്ട്സ് രാജഗിരി), റിൻ ജോ ജോൺ(പ്രോഗ്രാം മാനേജർ ടെക് മഹീന്ദ്രസിറിയം), ജസ്മേരി ആൻജോൺ(എഞ്ചിനീയർ സിലീസിയം സർക്യൂട്ട്സ് രാജഗിരി). മരുമക്കൾ: ദീപ ജോൺ (സിഎഫ്ഒ റിച്ച്മാക്സ്), ലിജോ ജോസഫ് വരിക്കമാക്കിൽ. സഹോദരങ്ങൾ: ലീല കുര്യൻ, സിസ്റ്റർ ഫ്രാൻ സിൻ, ത്രേസ്യാമ്മ ബേബി, സ ണ്ണി, സിസിലി(ടീച്ചർ കേന്ദ്രീ യ വിദ്യാലയം കാസർകോട്), സാലു(അധ്യാപകൻ ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്കൂൾ രാജപുരം), സിസ്റ്റർ ജെസിൻ(പ്രിൻസിപ്പാൾ ശ്രീപുരം, ഇംഗ്ലീഷ് മീഡിയം സ്കൂൾ കണ്ണൂർ), പരേതയായ സിസ്റ്റർ ഫ്രാൻസിസ്, കുര്യാ ക്കോസ്.
No comments