Breaking News

കാർഷിക മേഖല, മൃഗസംരക്ഷണ മേഖല, സംരംഭ മേഖല എന്നിവരുടെ ഉത്പന്നങ്ങൾക്ക് മാർക്കറ്റ് കണ്ടെത്തുന്നതിന്റെ ഭാഗമായി നിർമ്മിച്ച അഗ്രി കിയോസ്കിന്റെ ഉത്ഘാടനം കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ രവി നിർവഹിച്ചു


കരിന്തളം : കാസറഗോഡ് ജില്ലാ മിഷന്റെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം കുടുംബശ്രീ സി ഡി എസ്  ൽ കാർഷിക മേഖല, മൃഗസംരക്ഷണ മേഖല, സംരംഭ മേഖല ഇവരുടെ ഉത്പന്നങ്ങൾക്ക് മാർക്കറ്റ് കണ്ടെത്തുന്നതിന്റെ ഭാഗമായി നിർമ്മിച്ച അഗ്രി കിയോസ്കിന്റെ ഉത്ഘാടനം കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ രവി നിർവഹിച്ചു.  സി ഡി എസ്  വൈസ് ചെയർപേഴ്സൺ സീന കെ വി സ്വാഗതം പറഞ്ഞു, സി ഡി എസ്  ചെയര്പേസൺ ഉഷാ രാജു അധ്യക്ഷത വഹിച്ചു.ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജമ്മ ബെന്നി, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ അജിത് കുമാർ,മെമ്പർ സെക്രട്ടറി ബാബു തളിയിൽ,പഞ്ചായത്ത്‌ മെമ്പർ മാരായ കൈരളി കെ, സന്ധ്യ വി, ബാബു കെ വി, രമ്യ കെ, ജില്ലാ മിഷൻ ബ്ലോക്ക് കോ കോർഡിനേറ്റർ ഷൈജ വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി ഡി എസ്  മെമ്പർ മാരായ ഷീബ കെ വി, അനിത പ്രസാദ്, രോഹിണി സി കെ, മോളി തമ്പാൻ, പ്രസീത കെ, കുഞ്ഞു മാണി,സരിത സുരേഷ്, ശോഭ വി, അഗ്രി CRP, AH CRP, MEC, ബാലസഭ RP, കമ്മ്യൂണിറ്റി വളണ്ടിയർ, കമ്മ്യൂണിറ്റി അമ്പാ സിഡർ, എസ് ടി  അനിമെറ്റർമാർ എന്നീ സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങളും, കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.ഉപജീവന ഉപസമിതി കൺവീനർ കെ വി ശാരിക പരിപാടിക് നന്ദി രേഖപ്പെടുത്തി.


No comments