ബിരിക്കുളം ത്രീ സ്റ്റാർ ക്ലബ്ബിന്റെയും പി.ജി സ്മാരക വായനശാലയുടേയും സംയുക്താഭിമുഖ്യത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു
പരപ്പ : ബിരിക്കുളം ത്രീ സ്റ്റാർ ക്ലബ്ബിന്റേയും, പി.ജി സ്മാരക വായനശാലയുടേയും സംയുക്താഭിമുഖ്യത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ വി.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. ബിരിക്കുളം മഹല്ല് ഖത്തീഫ് അബ്ദുൾ അസീസ്സ് ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. പി.വി.ചന്ദൻ ,രത്നാകരൻ പിലാത്തടം, ടി.എ. രവീന്ദ്രൻ, എൻ . വിജയൻ എന്നിവർ സംസാരിച്ചു. ടി. അനീഷ് സ്വാഗതവും, സന്തോഷ് നന്ദിയും പറഞ്ഞു.
No comments