Breaking News

അയൽവാസികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടു


കാസർകോട്: അയൽവാസികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടു. കാസർകോട് നഗരസഭയിലെ മുൻ ജീവനക്കാരൻ അശോക് നഗർ ഗണേഷ് നിലയത്തിലെ വരദരാജ് (68) ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് മരിച്ചത്. 35 കൊല്ലം നഗരസഭാ ജീവനക്കാരനായിരുന്നു. ഭാര്യ: കെ.വി ഉഷാകുമാരി. മക്കൾ: കെ.വി ശ്രേയ, കെ.വി വർഷ. മരുമകൻ: രക്ഷിത്. സഹോദരങ്ങൾ: മോഹൻ റാവു, യാദവേന്ദ്ര എന്ന ശ്യാം, ഭുജംഗ.വരദരാജിന്റെ അയൽക്കാരനായ ശാന്താറാമ(75) ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് മരണപ്പെട്ടത്. 50 വർഷക്കാലം കാസർകോട് നഗരത്തിൽ ബിഡ വ്യാപാരിയായിരുന്നു. ഭാര്യ: ഗീത. മക്കൾ: ദിവ്യ, അവിനാഷ്, അഖിലേഷ്. മരുമക്കൾ: അജയ, രഞ്ജിനി, രമ്യ. സഹോദരങ്ങൾ: വസന്ത, ചന്ദ്രാവതി, വിമല, പാണ്ഡുരംഗ, ബലരാജ്, ശശികല.

No comments