സിപി ഐ എം ന്റെ തലമുതിർന്ന നേതാവായിരുന്ന പെരിയങ്ങാനത്തെ വി.കുഞ്ഞിരാമനെ സി പി ഐ (എം) അനുസ്മരിച്ചു
കരിന്തളം: സിപിഐ (എം) ബിരിക്കുളം ലോക്കൽ സെക്രട്ടറിയും കിനാനൂർ - കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന പെരിയങ്ങാനത്തെ വി.കുഞ്ഞിരാമനെ സി പി ഐ (എം) അനുസ്മരിച്ചു. ജില്ലാക്കമറ്റി യംഗം പി.ആർ. ചാക്കോ പതാകയുയർത്തി. ജില്ലാക്കമ്മറ്റിയംഗം വി.കെ രാജൻ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു ബിരിക്കുളം ലോക്കൽ സെക്രട്ടറി വി.രാജേഷ് അധ്യക്ഷനായി. പി.ആർ. ചാക്കോ . പാറക്കോൽ രാജൻ . കെ.ലക്ഷ്മണൻ . ടി.പി. ശാന്ത . എം.വി.രതീഷ് . ഏ ആർ രാജു . നവീൻ കുമാർ .സി.ഗംഗാധരൻ സംസാരിച്ചു കുടുംബം കരിന്തളം പാലി യേറ്റിവ് കെയർ സൊസൈറ്റിക്ക് നൽകുന്ന സാമ്പത്തിക സഹായം ഡയറക്ടർ സി. ഗംഗാധരൻ ഏറ്റുവാങ്ങി.എം രാജൻ സ്വാഗതം പറഞ്ഞു
No comments